കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ നിന്നും പുറത്തുപോകുവാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് .വിവിധ സര്‍വേഫലങ്ങളും അത്തരത്തിലാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ബിജെപിയെഅധികാരത്തില്‍നിന്നും അകറ്റുക എന്ന ലക്ഷ്യത്തില്‍ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) മന്ത്രിസഭഅധികാരത്തിലേറി.എന്നാല്‍ ഓപ്പറേഷന്‍ താമരയിലൂടെ ബിജെപി കേന്ദ്ര സര്‍ക്കാരിന്‍റെ അധികാരവും, പണവും ഇറക്കി ആ സര്‍ക്കാരിനെ താഴെയിറക്കി. യദ്യൂരപ്പയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു.
സ്വജനപക്ഷപാതവും, വര്‍ഗ്ഗീയതയും, അഴിമതിയും മുഖമുദ്രയാക്കിയ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യദ്യൂരപ്പ രാജിവെയ്ക്കുയും, ബസവരാജ ബൊമ്മ മുഖ്യമന്ത്രിയാവുകയും ചെയ്ചു. എന്നാല്‍ ബിജെപി സര്‍ക്കാരിന്‍റെ ഗ്രാഫ് ഒരോ ദിവസവും താഴേക്ക് പതിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ബിജെപി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശാകും.
ബിജെപി ഇതര സര്‍ക്കാരിന് സാധ്യതയും ഏറുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലി അടി തുടങ്ങി. ബിജെപിയെ അധികാരത്തില്‍നിന്നുംപുറത്താക്കന്‍ജനങ്ങള്‍വോട്ടിങ്ങിലൂടെ സന്നദ്ധരായിരിക്കുമ്പോഴാണ് കോണ്‍ഗ്രസിലെ തമ്മിലടിയും,പടലപിണക്കങ്ങളും. സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, പരമേശ്വര എന്നീ മൂന്നു നേതാക്കളാണ് മുഖ്യമന്ത്രിപദത്തിനായി രംഗത്ത് സജീവമായിട്ടുള്ളത്. വരും നാളുകളില്‍ കൂടുതല്‍പേരുകള്‍ രംഗത്തു വരുവാനും സാധ്യതയേറുകയാണ്
English Summary:
Leaders tug of war for Chief Minister post in Karnataka Congress
You may also like this video: