Site iconSite icon Janayugom Online

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് ക്ഷണിക്കാത്തതില്‍ ലീഗിനും, മറ്റ് ഘടകകക്ഷികള്‍ക്കും കടുത്ത അമര്‍ഷം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് ക്ഷണിക്കാത്തതിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ നിന്ന മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷി നേതാക്കളെ തഴഞ്ഞെന്നാണ് ആക്ഷേപം.പരിപാടിയുടെ വിവരങ്ങൾ ലീഗിനെ അറിയിച്ചില്ല. മുതിർന്ന നേതാക്കളെ ആരും ക്ഷണിച്ചില്ലെന്നും പരാതിയുണ്ട്. 

കോൺഗ്രസ് നേതാക്കൾ മാത്രമാണ് കരിപ്പൂർ വിമാനത്താവളത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്‌സിനോട് നന്ദി പറയാനാണ് പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും കേരളത്തിലെത്തിയത്. നാളെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയ്ക്ക് മടങ്ങും. പ്രിയങ്കയുടെയും രാഹുലിന്റേയും വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു വയനാട് എംപിയായിി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്റില്‍ സാന്നിധ്യമാകുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.

Exit mobile version