പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള യുവതികളുടെ വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ അതൃപ്തിയുമായി യു ഡി എഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗ്.
രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.രാഹുലിന് എതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നുമാണ് ലീഗ് നിലപാട്. ഇക്കാര്യം കെ സി വേണുഗോപാലിനെ പി കെ കുഞ്ഞാലികുട്ടി അറിയിച്ചു.

