രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് 20 ജീവനക്കാരെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പിരിച്ചുവിട്ടു. വരുംദിവസങ്ങളില്‍
ഇനിയും പിരിച്ചുവിടലുണ്ടായേക്കാമെന്നാണ് സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോര്‍ന്നതായി സ്ഥിരീകരിച്ചതിനെ
തുടര്‍ന്നാണ് 20 പേര്‍ക്ക് എതിരേ നടപടി സ്വീകരിച്ചത്. മെറ്റയില്‍ പുതിയതായി ജോലിക്ക് ചേരുന്നവര്‍ക്ക് രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്. മെറ്റയിലെ ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടികളാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്ന വിമർശനവും ഉയര്‍ന്നുവരുന്നുണ്ട്. അടുത്തിടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ തീരുമാനിച്ചിരുന്നു.
രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങൾക്ക് ചോർത്തി നൽകി; 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

