Site iconSite icon Janayugom Online

പാകിസ്ഥാന്‌ വിവരങ്ങൾ ചോർത്തി നൽകി; ട്രാവൽ വ്ലോഗർ അറസ്റ്റിൽ

പാകിസ്ഥാന്‌ വേണ്ടി ചാരപ്രവര്‍ത്തി നടത്തിയ കേസില്‍ ട്രാവൽ വ്ലോഗർ അറസ്റ്റിൽ. ഹരിയാനയിലെ ഹിസറിൽ താമസിക്കുന്ന ജ്യോതി മൽഹോത്രയാണ്‌
പാകിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായിരിക്കുന്നത്‌. ഇന്ത്യ പാക്‌ വെടിനിർത്തലിന്‌ ശേഷം ചാരവൃത്തി നടത്തിയ കേസിൽ ഹരിയാനയിൽ നിന്നുള്ള മൂന്നാമത്തെ അറസ്റ്റാണിത്‌.

പാകിസ്ഥാൻ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായാണ്‌ വിവരം. ഒഫീഷ്യൽ സീക്രട്ട ആക്‌ടിലെ (1923) 3, 5 വകുപ്പുകൾ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ്‌ ജ്യോതിയെ അറസ്റ്റ്‌ ചെയ്തത്. അഞ്ച്‌ ദിവസത്തെ പൊലീസ്‌ റിമാൻഡിലാണ്‌ ജ്യോതി. ‘ട്രാവൽ വിത്ത്‌ ജോ’ എന്നാണ്‌ ഇവരുടെ യു ട്യൂബ്‌ ചാനലിന്റെ പേര്‌. ഹിസാർ പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച്‌ 2023ൽ ജ്യോതി രണ്ട്‌ തവണ പാകിസ്ഥാൻ സന്ദർശിച്ചതായാണ്‌ വിവരം. അവിടെ വച്ച് ഡല്‍ഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ‑ഉർ-റഹീം എന്ന ഡാനിഷുമായി ജ്യോതി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Exit mobile version