Site icon Janayugom Online

ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ്

ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ ശ്വാസകോശത്തില്‍ നിന്നാണ് എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തത്. നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് കണ്ടെത്തിയത്.

തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Eng­lish Summary:LED bulb in the lungs of a sev­en-month-old baby
You may also like this video

Exit mobile version