Site iconSite icon Janayugom Online

ഭൂമിയുടെ ഭ്രമണപഥം വിട്ടു; ഇനി ചന്ദ്രനിലേക്ക്

ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

തിങ്കളാഴ്ച അര്‍ധരാത്രി 12:15 ഓടെയാണ് നിർണായക ഫയറിങ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് ചന്ദ്രനിലേക്കുള്ള യാത്രയ്ക്കു് ഇതോടെ തുടക്കമായി. അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിര്‍ണായക ഘട്ടം. അതുവരെ ഇനിയുള്ള ദിവസങ്ങളിൽ ചന്ദ്രന്റെയോ ഭൂമിയുടേയോ സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്‌ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക.

നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തില്‍ എത്താന്‍ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം അഞ്ച് തവണയായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടും. 17നായിരിക്കും ഇത് നടക്കുക. 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ്.

Eng­lish Sum­ma­ry: left Earth­’s orbit; Now to the moon

You may also like this video

Exit mobile version