Site iconSite icon Janayugom Online

ഇടതുപക്ഷം അയര്‍ലന്‍ഡില്‍ അധികാരത്തിലേക്ക്; കുടിയേറ്റ വിരുദ്ധതയെ ചെറുക്കും

അയര്‍ലന്‍ഡിന്റെ പത്താമത്തെ പ്രസിഡന്റായി അധികാരത്തിലേറിഇടതുപക്ഷക്കാരിയായ കാതറിന്‍ കോണോളി.തീവ്ര വലതുപക്ഷത്തെയും, അവരുടെ കുടിയേറ്റ വിരുദ്ധ അജണ്ടയെയും ചെറുക്കുമെന്ന് കാതറിന്‍ കോണോളി പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ തന്റെ വലതുപക്ഷ എതിരാളിയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ ഹീതർ ഹംഫ്രീസിനെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തോടെയായിരുന്നു കാതറിൻ കോണോളിയുടെ വിജയം.

വളരെക്കാലമായി പലസ്തീനികളെ പിന്തുണച്ച് സംസാരിക്കുകയും യുറോപ്യൻ യൂണിയന്റെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നയാളാണ് കാതറിൻ കോണോളിയെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.ഗാസയിലെ യുദ്ധത്തിനെതിരെയും നാറ്റോ ചെലവുകളെക്കുറിച്ചും ശബ്ദമുയർത്തിയ ജനപ്രിയ പ്രസിഡന്റായ മൈക്കൽ ഡി. ഹിഗ്ഗിൻസിന്റെ പിൻഗാമിയായാണ് കോണോളി ചുമതലയേൽക്കുക. വൈവിധ്യത്തെ സംരക്ഷിക്കുമെന്നും സമാധാനത്തിന്റെ ശബ്ദമായി പ്രവർത്തിക്കുമെന്നും അവർ തന്റെ വിജയപ്രസംഗത്തിൽ പറഞ്ഞു.

Exit mobile version