Site iconSite icon Janayugom Online

ചിലിയിലും ഇടതുപക്ഷ പ്രസിഡന്റ്

chile presidentchile president

ചിലിയുടെ അടുത്ത പ്രസിഡന്റായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി 35 കാരനായ ഗബ്രിയേല്‍ ബോറിക് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 56
ശതമാനം വോട്ടോടെയാണ് വലതുപക്ഷ സ്ഥാനാര്‍ത്ഥി ജോസ് അന്റോണിയോ കാസ്റ്റിനെ ബോറിക് പരാജയപ്പെടുത്തിയത്. യുവാവായ ബോറികിന്റെ അപരിചിതത്വം പ്രചരണായുധമാക്കിയ അന്റോണിയോക്കെതിരെയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള ബോറിക്കിന്റെ വിജയം. അന്റോണിയോയും ബോറിക്കും തമ്മില്‍ 11.5 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ട്. ഫലപ്രഖ്യാപനത്തിനുശേഷം തന്റെ അനുയായികളോട് സംസാരിക്കവേ അന്റോണിയോ, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബോറിക്കിനെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ചിലിയന്‍ ജനതയിലെ വലിയൊരു വിഭാഗം ബോറിക്കിനെ പിന്തുണച്ചുവെന്നും നല്ലൊരു ഭരണം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അന്റോണിയോ അഭിപ്രായപ്പെട്ടു.

തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് നന്ദി പറഞ്ഞാണ് ഞായറാഴ്ച രാത്രി രാജ്യത്തോട് നടത്തിയ പ്രസംഗം ബോറിക് ആരംഭിച്ചത്. പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ തടഞ്ഞതിനല്‍ വലിയ പ്രയാസം നേരിട്ടാണ് ജനം വോട്ടു ചെയ്യാനെത്തിയതെന്നും മേലില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ചിലിയിലെ ഓരോ വ്യക്തിയുടെയും, സ്ത്രീയുടെയും പുരുഷന്റെയും പ്രസിഡന്റായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വിദേശ രാജ്യങ്ങളിലുള്ള പ്രത്യേകിച്ച് സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ വലിയ തോതില്‍ പിന്തുണച്ചതാണ് ബോറിക്കിന്റെ വജയം എളുപ്പമാക്കിയത്.

 

സാന്റിയാഗോയില്‍ നടന്ന ആഹ്ലാദപ്രകടനത്തില്‍ നിന്ന്

 

You may like this video also

Exit mobile version