Site iconSite icon Janayugom Online

അയര്‍ലന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയം

അയര്‍ലന്‍ഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കോണോളിക്ക് വിജയം. മൂന്നിൽ രണ്ട് ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ കോണോളിക്ക് 64% വോട്ട് ലഭിച്ചു. ഇടതുപക്ഷ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ പിന്തുണയോടെയാണ് അവർ മത്സരിച്ചത്. കോണോളിയുടെ വിജയം മധ്യ‑വലതുപക്ഷ സർക്കാരിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. ഫൈൻ ഗെയ്ൽ പാർട്ടിക്കുവേണ്ടി മത്സരിച്ച മുൻ കാബിനറ്റ് മന്ത്രി ഹീതർ ഹംഫ്രീസിനെയാണ് കോണോളി പരാജയപ്പെടുത്തിയത്. അദ്ദേഹം 29% വോട്ടുകൾ നേടി. 

സൗത്ത് ഡബ്ലിൻ പോലുള്ള ഫൈൻ ഗെയ്ൽ ശക്തികേന്ദ്രങ്ങളിൽ പോലും കോണോളി ഹംഫ്രീസിനെ തോൽപ്പിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഭവന പ്രതിസന്ധിയെയും ജീവിതച്ചെലവിനെയും കുറിച്ചുള്ള രോഷം, ഫൈൻ ഗേലിന്റെയും അവരുടെ ഭരണ പങ്കാളിയായ ഫിയന്ന ഫെയ്ലിന്റെയും പ്രചരണത്തിലെ വീഴ്ച, ഇടതുപക്ഷ പാർട്ടികൾക്കിടയിലെ ഐക്യം, സോഷ്യൽ മീഡിയയുടെ സമർത്ഥമായ ഉപയോഗം എന്നിവയെല്ലാം കോണോളിയുടെ വിജയത്തിന് നിര്‍ണായകമായി. മൈക്കൽ ഡി ഹിഗ്ഗിൻസിന്റെ പിൻഗാമിയായാണ് അവര്‍ പ്രസിഡന്റ് സ്ഥാനത്തെത്തുക. 

Exit mobile version