Site iconSite icon Janayugom Online

ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രതിഷേധവുമായി ഇടതുപക്ഷ അംഗങ്ങള്‍

ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏതാനും സമയം ട്രംപിന് പ്രസംഗം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഹഡാഷ് പാര്‍ട്ടി അംഗങ്ങളായ അയ‍്മാന്‍ ഒഡെ, ഒഫര്‍ കാസിഫ് എന്നിവരാണ് പ്രതിഷേധിച്ചത്. ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫർ കാസിഫിനെ സുരക്ഷാവിഭാഗം തടഞ്ഞ് പുറത്തേക്ക് നീക്കി. ഇതിന് പിന്നാലെ ‘പലസ്തീനിനെ അംഗീകരിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയ ഒഡെയെയും ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. 

പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം എത്തിയ ട്രംപിനെ കയ്യടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അ​ഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു. ബന്ദികളുടെ കുടുംബങ്ങളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഗാസയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുന്നതിലും യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചതിലുമുള്ള പങ്കാളിത്തം മാനിച്ച് ട്രംപിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു. സമാന പ്രഖ്യാപനം ഈജിപ്തും നടത്തിയിട്ടുണ്ട്. ജൂണില്‍ ഇറാനെതിരെ അമേരിക്ക നടത്തിയ ഓപ്പറേഷന്‍ റൈസിങ് ലയണ്‍, ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ തുടങ്ങിയ വ്യോമാക്രമണങ്ങള്‍ക്ക് നെതന്യാഹു നന്ദി പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രയേലിന് ഉണ്ടായിരുന്ന ‘ഏറ്റവും വലിയ സുഹൃത്ത്’ എന്നാണ് നെതന്യാഹു ട്രംപിനെ വിശേഷിപ്പിച്ചത്. 

Exit mobile version