Site iconSite icon Janayugom Online

ബാഴ്സയ്ക്ക് ലെഗാനസിന്റെ വിജയ ദാനം

കുഞ്ഞന്മാരായ ലെ­ഗാനസിന് മുമ്പില്‍ വിറച്ച് ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയത്തോടെ തടിതപ്പി ബാഴ്സലോണ. സ്പാനിഷ് ലാലിഗയില്‍ ഗോ­ള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ലെഗാനസ് താരം ജോർജ് സയിൻസിന്റെ സെല്‍ഫ് ഗോളാണ് ബാഴ്സയ്ക്ക് വിജയമുറപ്പിച്ചത്.
തരംതാഴ്ത്തലിന്റെ വക്കിലുള്ള ലെഗാനസിനോട് ലെവന്‍ഡോവ്സ്കി, റാഫീഞ്ഞ എന്നിവരടുങ്ങുന്ന മികച്ച മുന്നേറ്റനിരക്കാരുണ്ടായിട്ടും ഗോള്‍ നേ­ടാന്‍ സാധിച്ചില്ല. ലീഗിലെ മറ്റു മത്സരങ്ങളിൽ മയോർക്ക റയൽ സോസിഡാഡിനെയും (2–0), ലാസ് പാൽമാസ് ഗെറ്റഫെയെയും (3–1) എസ്പാന്യോ­ൾ സെൽറ്റ വിഗോയെയും (2–0) തോല്പിച്ചു. അതേസമയം വിജയത്തോടെ ര­ണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി ലീഡുയര്‍ത്താ­ന്‍ ബാഴ്സയ്ക്കായി. 31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി തലപ്പത്താണ് ബാഴ്സലോണ. ഒരു മത്സരം കുറച്ച് കളിച്ച റയലിന് 63 പോയിന്റാണുള്ളത്. 28 പോയിന്റുള്ള ലെഗാനസ് 19-ാം സ്ഥാനക്കാരാണ്. 

Exit mobile version