Site icon Janayugom Online

തീര്‍ത്ഥാടക സംഘത്തിന് നേരെ പുലിയുടെ ആക്രമണം, നാല് വയസുകാരനെ കടിച്ചുകൊണ്ടുപോയി; അത്ഭുതകരമായ രക്ഷപെടല്‍

തീര്‍ത്ഥാടക സംഘത്തിലെ നാല് വയസുകാരനെ പുലി ആക്രമിച്ചു. ആന്ധ്രാപ്രദേശിൽ തിരുപ്പതിക്ക് സമീപം കുര്‍ണൂല്‍ സ്വദേശിയായ കൗശിക്കിനെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുര്‍ണൂലില്‍ നിന്നുള്ള തീര്‍ഥാടകസംഘത്തിനു നേരെയായിരുന്നു ആക്രമണം.

തിരുപ്പതിയിലേക്ക് കാല്‍നടയാത്രയായി ഭക്തര്‍ സഞ്ചരിക്കുന്ന പാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ വഴിയരികിൽ നിന്ന സംഘത്തിന് നേരെയെത്തിയ പുലി കുട്ടിയെ കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Eng­lish Sum­ma­ry: Leop­ard attacked A four year old boy
You may also like this video

 

Exit mobile version