വിവാഹ ചടങ്ങിൽ പുള്ളിപ്പുലി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് വധുവും വരനും ബന്ധുക്കളും കാറുകളിൽ അഭയം തേടി.ലഖ്‌നൗവിലെ പാര പ്രദേശത്ത്
ആയിരുന്നു സംഭവം. നിരവധി ജനങ്ങൾ പങ്കെടുത്ത ആഘോഷത്തിനിടെ പുള്ളിപ്പുലി പരിഭ്രാന്തി പരത്തി. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മുഴവൻ ജനങ്ങളെയും
പൊലീസ് ഒഴിപ്പിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം,കാൺപൂരിൽ നിന്നുള്ള രണ്ട് വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെ
ലഖ്‌നൗ വനം വകുപ്പിലെ ഒരു സംഘം പുള്ളിപ്പുലിയെ വിജയകരമായി പിടികൂടി. ലഖ്‌നൗവിലെ ബുദ്ധേശ്വർ റോഡ് പ്രദേശത്തെ എംഎം ലോണിലാണ് ബുധനാഴ്ച രാത്രി സംഭവം നടന്നത്. പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് പുലിയെ പിടികൂടിയത് . പുലിയുടെ
ആക്രമണത്തിൽ മുകാദർ അലി എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പുള്ളിപ്പുലിയെ സുരക്ഷിതമായി നീക്കം ചെയ്തതിനുശേഷം വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു.
വിവാഹ ചടങ്ങിൽ പരിഭ്രാന്തി പരത്തി പുള്ളിപ്പുലി ; വധുവും വരനും കാറുകളിൽ അഭയം തേടി
