Site icon Janayugom Online

ഫലപ്രാപ്തി കുറവ്; 34,000 ത്തിലധികം ബിപി മരുന്നുകള്‍ തിരിച്ചുവിളിച്ച് സണ്‍ഫാര്‍മ

sunpaharma

ഫലപ്രാപ്തി നിര്‍ണയത്തിനുള്ള ഡിസൊല്യൂഷൻ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടർന്ന് രക്ത സമ്മര്‍ദ്ദത്തിനുപയോഗിക്കുന്ന 34,000ലധികം മരുന്ന് തിരിച്ചുവിളിച്ച് സണ്‍ഫാര്‍മ. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ യുഎസ് ആസ്ഥാനമായുള്ള വിഭാഗം ആൻജീന, ഉയർന്ന ബിപി, ഹൃദ്രോഗം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകള്‍ തിരിച്ചുവിളിക്കുന്നതിന് തീരുമാനിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് ചെയ്തു.

മുംബൈ, ഗുജറാത്തിലെ ഹാലോൾ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ച മരുന്നുകളും തിരിച്ചുവിളിച്ചു. ഈ വർഷം ജനുവരി 13 മുതലാണ് ഈ മരുന്ന് തിരിച്ചുവിളിക്കുന്നതിനുള്ള നടപടി യുഎസ് ആരംഭിച്ചത്. ഫലപ്രാപ്തി കുറഞ്ഞ മരുന്നുകള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നതിനാലാണ് മരുന്ന് തിരിച്ചുവിളിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Eng­lish Sum­ma­ry: Less effec­tive; Sun­phar­ma recalls more than 34,000 BP drugs

You may also like this video

Exit mobile version