Site iconSite icon Janayugom Online

‘പാഠം ഒന്ന് കൃഷി’ പദ്ധതി ആരംഭിച്ചു

സ്കൂളുകളിൽ പച്ചക്കറി കൃഷി ഉൽപാദനവും പരിശീലനവും നടത്തുന്നതിലേയ്ക്കായി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘പാഠം ഒന്ന് കൃഷി’ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കിലയുടെ സഹായത്തോടുകൂടിയാണ് ജൈവകൃഷി പരിശീലന പരിപാടിയായ മഹിള കിസാൻ ശാക്തീകരണം (എംകെഎസ്പി) പദ്ധതിയായ പാഠം ഒന്ന് കൃഷി നടപ്പാക്കുന്നത്.

കടക്കരപ്പള്ളി കോർമശ്ശേരി എൽ പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹൻ അധ്യക്ഷ വഹിച്ചു. ആദ്യ തൈ നടീൽ വിതരണം കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സത്യാനന്ദൻ നിർവഹിച്ചു. തീരദേശ വികസന സമിതി അംഗം പി എ ഹാരിസ്, എൻ എസ് ശിവപ്രസാദ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ഷിജി, വാർഡ് മെമ്പർ പി ഡി ഗഗാറിൻ, പ്രധാന അധ്യാപിക ശ്രീലത, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: ‘Les­son One Farm­ing’ project launched

Exit mobile version