നടിയെ ആക്രമിച്ച കേസിലെ വിധിയിൽ താരസംഘടനയായ ‘എ എം എം എ’ പ്രതികരണമറിയിച്ചു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും ‘എ എം എം എ’ സംഘടന സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയ താരങ്ങൾ ‘അവൾക്കൊപ്പം’ എന്ന പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച് അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപിനെ എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഡിസംബർ 12‑ന് വിധിക്കും.
‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’; പ്രതികരിച്ച് താരസംഘടന ‘എ എം എം എ’

