Site iconSite icon Janayugom Online

ഓട്സ് തോരന്‍ കഴിച്ചു നോക്കാം…

ഓട്സ് ഉപയോഗിച്ച് പല സ്മൂത്തികളും ഷേക്കുകളും ഉണ്ടാക്കാറുണ്ട്.ആരോഗ്യത്തിനേറെ വേണ്ട ഗുണങ്ങളടങ്ങിയിട്ടുള്ള ഓട്സ് ഏവര്‍ക്കും ഡയറ്റ് പ്ലാനുകളില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. അതുപോലെ തന്നെ ഓട്സ് ഉപയോഗിച്ച് വളരെ രുചികരമായ മറ്റൊരു വിഭവം തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവമാണ് ഓട്സ് തോരന്‍.

ഓട്സ് തോരന് വേണ്ട ചേരുവകള്‍ എന്താണെന്ന് നോക്കാം.…
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക്- 2 എണ്ണം
പച്ചമുളക്-1
ഉപ്പ്- ആവശ്യത്തിന്
കടുക്- 1 ടീസ്പൂണ്‍
കാബേജ്- 150 ഗ്രാം
ബീന്‍സ്- 100 ഗ്രാം
കാരറ്റ് — 100 ഗ്രാം
ജീരകം- 2 ടീസ്പൂണ്‍
തേങ്ങ ചിരകിയത്- 1/2 കപ്പ്
ഓട്ട്‌സ്- 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോള്‍ അതിലേക്ക് വറ്റല്‍ മുളക്, കറുവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കാബേജും കാരറ്റും ബീന്‍സും ഇതിലേക്ക് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക.

ചിരകിവെച്ചിരിക്കുന്ന തേങ്ങയും ജീരകവും നന്നായി ചതച്ചെടുക്കുക. ഇതിലേക്ക് ഓട്സ് ചേര്‍ത്തിളക്കുക. വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ പേസ്റ്റ് യോജിപ്പിച്ച് കുറച്ചു നേരം പാചകം ചെയ്യുക. ശേഷം കറുവേപ്പിലയും വെളിച്ചണ്ണയും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പുക. 

Exit mobile version