Site iconSite icon Janayugom Online

കൂടുതൽ നല്ല ചിത്രങ്ങൾ കിട്ടട്ടെ; മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തിന് ആശംസകളുമായി നടൻ മോഹൻലാൽ

മകൾ വിസ്‌മയക്ക് കൂടുതൽ നല്ല ചിത്രങ്ങൾ കിട്ടട്ടെയെന്ന് ആശംസകളുമായി നടൻ മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ ഒരുങ്ങുന്നത്. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. 

ചിത്രത്തിന്റെ കഥയും തിരക്കഥയും ജൂഡിന്റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മകളും സിനിമയിലെത്തുന്നത്. തന്റെ മക്കൾ സിനിമയിലെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയമായാണ് കണക്കാക്കുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. പ്രേക്ഷകരാണ് തന്നെ സിനിമാ നടനാക്കിയതും 48 വർഷമായി കൊണ്ടുനടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version