Site iconSite icon Janayugom Online

ജീവശ്വാസമാകാൻ കൈകോർക്കാം; കുവൈറ്റിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ്

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി ബ്ലഡ് ഡോണേഴ്‌സ് കേരള – കുവൈറ്റ് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ചുമായി സഹകരിച്ചാണ് ഈ മഹത്തായ സംരംഭം ഒരുക്കുന്നത്.

2026 ജനുവരി 30, വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ അൽ ആദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിലാണ് ക്യാമ്പ്.
രക്തദാനത്തിനായി എത്തുന്നവർക്ക് ആവശ്യമായ യാത്രാസൗകര്യം സംഘാടകർ ലഭ്യമാക്കുന്നതാണ്. കൂടുതൽ പ്രവാസികളെ ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

താൽപ്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടോ ലിങ്ക് വഴിയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്: ഫോൺ: 99811972, 99493353, 67602023

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LyWMtk9zN4tUaHXV9

കൂടാതെ, പ്രചാരണ പോസ്റ്ററുകളിലെ QR കോഡ് സ്കാൻ ചെയ്തും വേഗത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. “രക്തദാനം മഹാദാനം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ക്യാമ്പിന് എല്ലാവരുടെയും സഹകരണം ബി.ഡി.കെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Exit mobile version