കോണ്‍ഗ്രസിനേയും, യുഡിഎഫിനേയും വെട്ടിലാക്കിയ കത്ത് വിവാദത്തില്‍ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന്രാഹുൽ മാങ്കൂട്ടത്തിൽ പറയുകയായിരുന്നു. പ്രതികരണം ഒഴിവാക്കണമെന്ന ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിർദ്ദേശ പ്രകാരമാണ് ഒഴിഞ്ഞുമാറൽ.വിവാദം അവസാനിപ്പിക്കാനുള്ള കോൺഗ്രസിന്റെ പുതിയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വിവാദം സ്വാഭാവികമായി കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്സ് നേതൃത്വം. എന്നാൽ കത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നത് കനത്ത തിരിച്ചടിയായി.വിവാദം ചർച്ചയിൽ നിറയുന്ന പശ്ചാത്തലത്തിലാണിത്.വിഷയത്തെ ഇനി ന്യായീകരിച്ച് പിടിച്ചുനിൽക്കാനാകില്ലെന്ന് കോൺഗ്രസ്സ് നേതൃത്വം സമ്മതിക്കുന്നുണ്ട്.
തൽക്കാലം പ്രതികരണം ഒഴിവാക്കി വിവാദത്തിന് തടയിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രാഹുൽ മാധ്യമങ്ങളെ ബഹിഷ്കരിച്ചത്.കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകളാണ് പാലക്കാട് ഡിസിസിയുടെ വിവാദ കത്ത് പുറത്തുവിട്ടത്.കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു കത്തിലെ ഏകകണ്ഠ ആവശ്യം. എന്നാൽ, ഷാഫിയുടെ നോമിനിയായി രാഹുലിനെ കെട്ടിയിറക്കുകയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു.