Site iconSite icon Janayugom Online

മോഹന്‍ലാലിന് നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്ത്

നടന്‍ മോഹന്‍ലാലിന് നല്‍കിയ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധനമന്ത്രി രാജ്നാഥ് സിംങിന് കത്ത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളുടെ പശ്ചാത്തലത്തിൽ, അഖില ഭാരതീയ മലയാളി സംഘ് എന്ന സംഘടനയാണ് കത്തുനൽകിയത്. ചിത്രത്തിലെ കഥാപാത്രത്തിലൂടെ സൈനിക പദവിയുടെ അന്തസ്സിൽ മോഹൻലാൽ വിട്ടുവീഴ്ച ചെയ്തെന്നാണ് സംഘടനയുടെ ആരോപണം.

മോഹന്‍ലാല്‍ നിരവധി ദേശസ്‌നേഹമുണര്‍ത്തുന്ന സിനിമകളില്‍ അഭിനയിച്ചിരുന്നു. നിരവധി യുവാക്കളെ പ്രചോദിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഓണററി പദവിയായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ പദവി നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ രാജ്യത്തെയും ഹിന്ദുക്കളെയും അപമാനിക്കുകയാണ് എന്ന് കത്തില്‍ പറയുന്നു. 

സത്യം വളച്ചൊടിച്ച് ഇന്ത്യാവിരുദ്ധ ശക്തികളെ മഹത്വവത്കരിക്കുകയും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്തു. മാത്രമല്ല സൈന്യത്തെയും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യത്തെ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിച്ചു. തുടങ്ങിയ കാര്യങ്ങളാണ് കത്തില്‍ ആരോപിക്കുന്നത്. സ്വകാര്യ ജ്വല്ലറിയുടെ പരസ്യത്തില്‍ യൂണിഫോമിട്ട് പങ്കാളിയായി തുടങ്ങിയ ആരോപണവും ഉന്നയിക്കുന്നുണ്ട്. മോഹന്‍ലാല്‍ സൈനിക യൂണിഫോമിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തിയെന്നും അഖില ഭാരതീയ മലയാളി സംഘ് ആരോപിക്കുന്നു.

Exit mobile version