Site icon Janayugom Online

എല്‍ഗാര്‍ പരിഷദ് തടവുകാരുടെ കത്തുകള്‍ തടഞ്ഞു വയ്ക്കുന്നു

എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവരുടെ കത്തുകള്‍ ജയില്‍ അധികൃതര്‍ തടഞ്ഞു വയ്ക്കുന്നതായി ആരോപണം. സ‍ുഹൃത്തുക്കള്‍ക്കടക്കം അയക്കാനായി നല്‍കുന്ന കത്തുകള്‍ നാഗപൂരിലെ ഭീകര വിരുദ്ധ സ്‍ക്വാഡിലേക്കാണ് ജയില്‍ അധികൃതര്‍ കെെമാറുന്നത്. 

കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയുന്ന എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ സുധീര്‍ ധവാലെ സ്റ്റാന്‍ സ്വാമിയെക്കുറിച്ചെഴുതി പ്രസിദ്ധീകരിക്കാന്‍ നല്‍കിയ കവിതയും സമാനമായ രീതിയില്‍ അധികൃതര്‍ ഭീകരവിരുദ്ധ സ്‍ക്വാഡിനാണ് കെെമാറിയത്. എല്‍ഗാര്‍ പരിഷദ് കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടങ്ങളിലും നാഗ്പൂര്‍ ഭീകരവിരുദ്ധ സ്‍ക്വാഡിന് പങ്കുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ജയില്‍ അധികൃതരെ സമീപിച്ച ധവാലയ്ക്ക് , കത്ത് സര്‍‍ക്കാര്‍ വിരുദ്ധസ്വഭാവമുളളതാണെന്നും പുറത്ത് വിടാന്‍ കഴിയില്ലെന്നുമാണ് അധികൃതര്‍ മറുപടി നല്‍കിയത്. എല്‍ഗാര്‍ പരിഷദ് കേസില്‍ ആദ്യം അറസ്റ്റിലായ പ്രവര്‍ത്തകരില്‍ ഒരാളാണ് ധവാലെ. 

ധവാലെയുടെ കത്തില്‍ ഭീകരവിരുദ്ധ സ്‍ക്വാഡ് സംശയം പ്രകടിപ്പിച്ചതിനാല്‍ കത്ത് കെെമാറ്റം ചെയ്യാന്‍ കഴിയില്ലെന്ന് തലോജ ജയില്‍ സൂപ്രണ്ട് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry : let­ters of con­victs in elgar parishad case detained by jail authorities

You may also like this video :

Exit mobile version