ഈ മാസം അവസാനം വിടവാങ്ങേണ്ട വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) വിടവാങ്ങാൻ വൈകും. ജനുവരിയിലും തുലാവർഷത്തിന്റെ ഭാഗമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഡിസംബർ 31 വരെ പെയ്യുന്ന മഴയാണ് തുലാവർഷത്തിന്റെ കണക്കിൽ പെടുത്തുക. ജനുവരിയിൽ പെയ്യുന്ന മഴ തുലാവർഷത്തിന്റെ ഭാഗമാണെങ്കിലും ശീതകാല മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക.
ഒക്ടോബർ അവസാന വാരത്തിലാണ് ഇത്തവണ വടക്കു കിഴക്കൻ മൺസൂൺ എത്തിയത്. എന്നാൽ ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക. 2024 ജനുവരി ഒന്നാം വാരത്തിലും തമിഴ്‌നാട്ടിൽ തുലാവർഷ ഭാഗമായുള്ള ശക്തമായ മഴ ലഭിക്കും. എന്നാൽ തമിഴ്‌നാട്ടിൽ കൂടുതൽ മഴയും കേരളത്തിൽ കുറവ് മഴയുമാണ് ലഭിക്കുക. ഡിസംബർ 30 മുതൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ ശക്തമായ മഴ ലഭിച്ചത്. തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതി ഇനിയും അവസാനിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ 6% അധിക മഴയാണ് ഇതുവരെ ലഭിച്ചത്. ഇതുവരെ 45 സെന്റിമീറ്റര്‍ മഴപെയ്തു. 42 സെന്റിമീറ്റര്‍ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്.
English Summary: Libra season will continue; chance of rain again
You may also like this video