Site iconSite icon Janayugom Online

പുസ്തകത്തിനൊപ്പം വിത്ത് സൗജന്യമായി നൽകുന്ന പദ്ധതിയുമായി ഗ്രന്ഥശാല

കേരളത്തിലാദ്യമായി ഗ്രന്ഥാലയത്തിൽ നിന്ന് വായനക്കായി നൽകുന്ന പുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകുന്ന ജനശക്തി ഗ്രന്ഥശാലയുടെ “വിത്തും പുസ്തകവും “പദ്ധതി കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കക്കാ, കയർ, കൃഷി മേഖലയിലെ സേവനത്തിനു കാർത്യായനി വട്ടത്തറ, സോമൻ പുത്തൻകുളക്കടവ്, ചാണ്ടി കോട്ടപ്പുറത്ത് എന്നിവരെ “ജനശക്തി അവാർഡ് ‑2021” നൽകി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തകരെ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് ജി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ബാബു സ്വാഗതം പറഞ്ഞു. രാഹുൽ രമേഷ് നന്ദി പറഞ്ഞു. സി കെ സുരേന്ദ്രൻ, എം എസ് ലത, മാലൂർ ശ്രീധരൻ, നന്ദകുമാർ. കെ പി, നസീമ ടീച്ചർ, കൃഷ്ണ പി എം, അരുൺ പ്രശാന്ത് എന്നിവർ സംസാരിച്ചു.

Exit mobile version