Site iconSite icon Janayugom Online

എൽ ഐ സി ഏജന്റുുമാര്‍ 
ധര്‍ണ്ണ നടത്തി

ഓൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ഏജന്റിന് 10,000 രൂപ പെൻഷൻ അനുവദിക്കുക, പോളിസി ബോണ്ട് എൽ ഐ സി തന്നെ നേരിട്ട് നടത്തുക, പോളിസി ഉടമകളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചേർത്തല എൽ ഐ സി ബ്രാഞ്ചിൽ നടത്തിയ ധർണ്ണ സമരം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സി ആർ അജയൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ വൈസ് പ്രസിഡന്റ് കെ വി സി ബാബു, വി വി പുഷ്പകുമാർ രേണുക മനോഹരൻ, പി പി ഷൺമുഖൻ, മോളിവർഗ്ഗീസ് എന്നിവർ സംസാരിച്ചു.

Exit mobile version