Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ: അപേക്ഷകര്‍ 1.66 മടങ്ങ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രാരംഭ വില്പനയ്ക്ക് മികച്ച പ്രതികരണം തുടരുന്നു. ഐപിഒയുടെ നാലാം ദിവസമായ ഇന്നലെ സ്ഥാപനേതര നിക്ഷേപകര്‍ക്ക് മാറ്റിവച്ച മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷ ലഭിച്ചു.

എല്‍ഐസിയുടെ 3.5 ശതമാനം ഓഹരി വിറ്റ് 21,000 കോടിയുടെ ധനസമാഹരമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരിയുടെ വില. ഇതുവരെ ലഭിച്ച അപേക്ഷകരുടെ എണ്ണം 1.66 മടങ്ങാണ്.

പോളിസി ഉടമകള്‍ക്കും ജീവനക്കാര്‍ക്കുമായി മാറ്റിവച്ച വിഹിതങ്ങള്‍ക്ക് യഥാക്രമം 4.67 മടങ്ങ്, 3.54 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 1.46 മടങ്ങ് ആവശ്യക്കാരുണ്ടായി.

അതേസമയം തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ മന്ദഗതിയിലാണ്. ഇന്നലെവരെ ഈ വിഭാഗത്തിലെ ആവശ്യക്കാരുടെ എണ്ണം 0.67 ശതമാനമാണ്. നാളെ ഐപിഒ അവസാനിക്കും.

Eng­lish summary;LIC IPO: 1.66 times more applicants

You may also like this video;

Exit mobile version