ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പ്രാരംഭ വില്പന 1.79 മടങ്ങായി. വിൽക്കാനായി മാറ്റിവച്ചിരിക്കുന്നത് 16.20 കോടി ഓഹരിയാണെങ്കിൽ 29.07 കോടി ഓഹരിക്കുള്ള അപേക്ഷയാണ് അഞ്ചാം ദിവസമായ ഇന്നലെ വരെ ലഭിച്ചത്.
പോളിസി ഉടമകള്‍ക്കായി മാറ്റിവച്ച വിഹിതത്തില്‍ ആവശ്യക്കാരുടെ എണ്ണം 5.04 മടങ്ങാണ്. ജീവനക്കാരുടേത് 3.79 മടങ്ങ്. ചെറുകിട നിക്ഷേപകര്‍ക്കുള്ള ഓഹരികള്‍ക്ക് 1.59 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. സ്ഥാപനേതര നിക്ഷേപകര്‍ക്കുള്ള വിഭാഗത്തില്‍ 1.24 മടങ്ങും തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ സ്ഥാനങ്ങള്‍ക്കുള്ളതില്‍ 67 മടങ്ങും ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. എല്‍ഐസി ഐപിഒ ഇന്ന് അവസാനിക്കും.
English Summary: LIC IPO: 1.79 times
You may like this video also