Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ: അപേക്ഷകര്‍ 2.95 മടങ്ങ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന പൂര്‍ത്തിയായി. ആകെ അപേക്ഷകരുടെ എണ്ണം 2.95 മടങ്ങാണ്. 6.11 മടങ്ങാണ് പോളിസി ഉടമകളുടെ സബ്സ്ക്രിപ്ഷന്‍.

ജീവനക്കാരില്‍ നിന്ന് 4.39 മടങ്ങും ചെറുകിട നിക്ഷേപകരില്‍ നിന്ന് 1.99 മടങ്ങ് അപേക്ഷകളും ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ 2.83 മടങ്ങ് ഓഹരികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സ്ഥാപനേതര നിക്ഷേപകര്‍ക്കുള്ള വിഭാഗത്തില്‍ നിന്നും 2.91 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. വിൽക്കാനായി മാറ്റിവച്ചിരിക്കുന്നത് 16.20 കോടി ഓഹരിയാണെങ്കിൽ 47.83 കോടി ഓഹരികള്‍ക്കുള്ള അപേക്ഷയാണ് ഐപിഒയ്ക്ക് ലഭിച്ചത്.

സബ്സ്ക്രിപ്ഷനില്‍ ജീവനക്കാര്‍ക്ക് 45 രൂപയുടെയും എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയും കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഹരി അലോട്ട്മെന്റ് 12ന് നടക്കും. ഓഹരികള്‍ 17ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Eng­lish Sum­ma­ry: LIC IPO: 2.95 times applicants

You may like this video also

Exit mobile version