Site iconSite icon Janayugom Online

എല്‍ഐസി ഐപിഒ: 3.5 ശതമാനം ഓഹരികള്‍ വില്‍ക്കും

എല്‍ഐസി ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ മൂല്യം 21,000 കോടിയായി കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. തീരുമാനത്തിന് സെബിയുടെ അനുമതി കൂടി ലഭ്യമാകേണ്ടതുണ്ട്.

ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍.

എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു നീക്കം. ഇതാണ് ഇപ്പോള്‍ 3.5 ശതമാനമാക്കി കുറച്ചിരിക്കുന്നത്. മെയ് രണ്ടിനാവും ഐപിഒ ആരംഭിക്കുക. സമാഹരിക്കുന്ന തുക 21000 കോടിയായി കുറച്ചാലും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് എല്‍ഐസിയ്ക്ക് തന്നെയാകും.

Eng­lish summary;LIC IPO: 3.5% stake to be sold

You may also like this video;

Exit mobile version