ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായ പ്രാരംഭ ഓഹരി വില്പന(ഐപിഒ) മെയ് നാലിന് ആരംഭിച്ചേക്കും. അഞ്ച് ദിവസമായിരിക്കും വില്പനാജാലകം. അടുത്തയാഴ്ച ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും എല്‍ഐസി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. നേരത്തെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ കഴിഞ്ഞദിവസം 3.5 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ഇതിന് 21000 കോടി മൂല്യം കണക്കാക്കപ്പെടുന്നു.
English Summary:LIC IPO on May 4
You may also like this video