Site iconSite icon Janayugom Online

ചട്ടങ്ങള്‍ലംഘിച്ച ആറ് കഫ് സിറപ്പ് നിര്‍മ്മാതാക്കളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

മഹാരാഷ്ട്രയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിര്‍മ്മാതാക്കളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് നിയമസഭയില്‍ പറഞ്ഞു.സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84പേര്‍ക്കെതിരേ അന്വേഷണംആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതില്‍ നാലെണ്ണത്തിന് ഉത്പ്പാദനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും ആറ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയതായും മന്ത്രിസഭയില്‍ വ്യക്തമാക്കി.ചട്ടങ്ങള്‍ ലംഘിച്ചതിന് 17കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

യുപിയിലെ നോയിഡ ആസ്ഥാനമായുള്ള ഒരു സ്ഥാപനം നിര്‍മ്മിച്ച ചുമയുടെ സിറപ്പ് കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായതായി ആരോപണമുണ്ടായിരുന്നു. അന്ന് മൂന്നു ജീവനക്കാരെ സസ്പെന്‍റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ചുമസിറഫ് കാരണം ഗാംബിയയില്‍ 66കുട്ടികള്‍ മരിച്ചതായി സഭയില്‍ ആരോപണം വന്നു.എന്നാല്‍ ആരോപണം നേരിടുന്ന കമ്പനി ഹരിയാനയിലാണെന്നും അതിന്‍റെ യൂണിറ്റ് മഹാരാഷട്രയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Eng­lish Summary:
Licens­es of six cof­fee syrup man­u­fac­tur­ers have been sus­pend­ed for vio­lat­ing the rules

You may also like this video:

Exit mobile version