Site icon Janayugom Online

അന്നദാനം നടത്തുന്ന ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസൻസ് നിര്‍ബന്ധം: ഭക്ഷ്യസുരക്ഷാ വകുപ്പ്

annadanam

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്സവകാലം ആരംഭിക്കാനിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദേശവുമായി വകുപ്പ് രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തില്‍ സർക്കാർ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായാണ് ആരാധനാലയങ്ങളിലുള്‍പ്പടെ നല്‍കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചത്.

Eng­lish Sum­ma­ry: Licens­ing manda­to­ry for hous­es of wor­ship dis­trib­ut­ing alms: Depart­ment of Food Security

You may also like this video

Exit mobile version