Site iconSite icon Janayugom Online

ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി

ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെയെ പുതിയ കരസേനാ മേധാവിയായി പ്രഖ്യാപിച്ചു. ജനറൽ എം എം നരവനെ ഈമാസം മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

നിലവിൽ കരസേന ഉപമേധാവിയാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ. സേനയിലെ കോർപ്സ് ഓഫ് എൻജിനീയേഴ്സ് വിഭാഗത്തിൽ നിന്നുള്ള ആദ്യ കരസേന മേധാവി കൂടിയാകും ഇദ്ദേഹം. രാജ്യത്തെ 29ാമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുക.

Eng­lish summary;Lieutenant Gen­er­al Manoj Pandey is the new Chief of Army

You may also like this video;

Exit mobile version