ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം ശിവശങ്കർ റിമാൻഡിൽ. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. ഒമ്പത് ദിവസം ഇ ഡി ശിവശങ്കറിനെ ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി തീർന്നതിനാൽ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു എന്നാൽ ഇഡി കസ്റ്റഡി നീട്ടാൻ ആവശ്യപ്പെട്ടില്ല.
ഒമ്പത് ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കോഴപ്പണം കൈപ്പറ്റിയെന്ന ആരോപണം ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ശിവശങ്കർ സമ്മതിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതിനിടെ, കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ 14ന് രാത്രി 11.45 ഓടെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
English Summary;Life Mission bribery case: Sivashankar on remand
You may also like this video