Site icon Janayugom Online

മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം: അലഹബാദ് ഹൈക്കോടതി

പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ ഷിഫാ ഹസനും അവരുടെ പങ്കാളിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പരസ്പരം പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ ജീവിക്കുകയാണെന്നും അവര്‍ വാദിച്ചു.

ഇവരുടെ മാതാപിതാക്കള്‍ക്ക് പോലും ഈ ബന്ധത്തെ എതിര്‍ക്കാന്‍ അവകാശം ഇല്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മനോജ് കുമാര്‍ ഗുപ്ത, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Eng­lish Sum­ma­ry : Life part­ners can be cho­sen with­out con­sid­er­ing reli­gion says Alla­habad High Court

You may also like this video :

Exit mobile version