Site icon Janayugom Online

ലൈഫ് പദ്ധതി: ആദ്യഗഡു 40 ശതമാനം

പിഎംഎവൈ(നഗരം)-ലൈഫ് പദ്ധതിയില്‍ ഗുണഭോക്തൃ വിഹിതം വിതരണം ചെയ്യുന്നതില്‍ മാറ്റം വരുത്തി. മൂന്ന് ഘട്ടങ്ങളിലായി തന്നെ തുക വിതരണം നടക്കും. ആദ്യഘട്ടത്തില്‍ പത്ത് ശതമാനവും തുടര്‍ന്ന് 65 ശതമാനം, 25 ശതമാനം എന്നിങ്ങനെയും നല്‍കുന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി.

കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് ആദ്യഗഡുവായി 40 ശതമാനം തുക ഇനി മുതല്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ലിന്റല്‍ ലെവല്‍ വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് രണ്ടാം ഗഡുവായി 40 ശതമാനം തുകയും, വിപുലീകരണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 20 ശതമാനം തുകയും നല്‍കും.

Eng­lish Summary:Life plan: First install­ment 40 percent
You may also like this video

Exit mobile version