Site iconSite icon Janayugom Online

ലൈഫ് പദ്ധതി: 20,808 വീടുകളുടെ താക്കോൽ ദാനം ഇന്ന്

എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച നൂറ് ദിന പരിപാടിയിൽ ലക്ഷ്യമിട്ട 20,000 വീടുകൾക്കു പകരം പൂർത്തീകരിച്ചത് 20,808 വീടുകൾ. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയിൽ ഇതുവരെ ആകെ 2,95,006 വീടുകൾ പൂർത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. ചടങ്ങിൽ വി ശശി എംഎൽഎ, നവകേരള കർമ്മ പദ്ധതി-രണ്ട് കോഓർഡിനേറ്റർ ടി എൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

Eng­lish sum­ma­ry; Life Project: Dona­tion of keys to 20,808 homes today

You may also like this video;

Exit mobile version