Site iconSite icon Janayugom Online

ബാധ മാറ്റിത്തരാമെന്ന് പറഞ്ഞ് 13‑കാരിയെയും സഹോദരനെയും പീഡിപ്പിച്ചു: പാസ്റ്ററിന് ജീവപര്യന്തം തടവ്

ശരീരത്തില്‍ ബാധ കൂടിയെന്ന് കുടുംബത്തെ തെറ്റിധരിപ്പിച്ച് 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പാസ്റ്ററിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം.

ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. 2016‑ലാണ് സംഭവം. 2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Eng­lish Sumam­ry: Life­long impris­on­ment for pas­tor who raped minor girl and her brother
You may also like this video

Exit mobile version