സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അഞ്ച് റേഷൻ കടകളിൽ വീതം റാഗി ഉൾപ്പെടെയുള്ള ചെറുധാന്യ വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. രാഗി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ആരംഭിച്ച ചെറു ധാന്യ ചോർ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ഇടുക്കി പാലക്കാട് ജില്ലകളിൽ എല്ലാ റേഷൻ കടകളിലും റാഗി വിതരണം ചെയ്യും. അതിനുപുറമേ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത അഞ്ച് റേഷൻ കടകളിലൂടെയും വിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറുധന്യ സ്റ്റോറും മന്ത്രി സന്ദർശിച്ചു.
English Summary: Lifestyle diseases can be avoided: Ragi powder will also be available through ration shops
You may also like this video