Site icon Janayugom Online

യുഎഇയില്‍ നേരിയ ഭൂചലനം

ഷാര്‍ജയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു . ഷാര്‍ജയിലെ അല്‍ ഫയ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 7.44നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കാലാവസ്ഥാ കേന്ദ്രത്തിലെ സീസ്‌മോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം ഒക്ടോബര്‍ 14ന് അല്‍ ഫുജൈറയിലെ ദിബ്ബയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.
eng­lish summary;Light earth­quake in UAE
you may also like this video;

Exit mobile version