Site iconSite icon Janayugom Online

തമിഴ്നാട്ടിൽ മഴയ്ക്ക് നേരിയ ശമനം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടർന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ആശ്വാസം. നിലവിൽ പലയിടത്തും ഇടവിട്ടുള്ള മഴയാണ് ലഭിക്കുന്നത്. എങ്കിലും, ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈയിലെ അയപ്പാക്കത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. റോഡുകളിൽ വെള്ളം കയറിയത് കാരണം ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ന്യൂനമർദമായി മാറിയ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ ഇപ്പോഴും തുടരുകയാണ്.

അതേസമയം, ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 479 ആയി ഉയർന്നു. 350 പേരെയാണ് ഇവിടെ കാണാതായത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജ്യത്ത് 1,289 വീടുകൾ പൂർണമായി തകരുകയും 44,556 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version