Site iconSite icon Janayugom Online

കണ്ണൂർ ആർടിഒ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് ആർടിഒ നേരിട്ട് ടെസ്റ്റ് നടത്തണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി ഡ്രൈവിങ് സ്കൂൾ ഉടമകളെ സാഹായിക്കുന്നതിന് ഹെവി വാഹനങ്ങളുടെ ഡ്രൈവിഗ് ടെസ്റ്റ് നടത്താൻ കണ്ണൂർ ആർടിഒ മറ്റ് ഉദ്യോഗസ്ഥരെ നിയോഗിച്ച് അയ്കക്കുന്നതായും, ടെസ്റ്റ് സമയത്ത് ഹാജരായിരുന്നതായി രജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരം പരിശോധിക്കുന്നതിനായി വിജിലൻസ് കണ്ണൂർ ആർടിഒ ഓഫീസിൽ ഒരു മിന്നൽ പരിശോധന നടത്തി. ഇന്നലെ രാവിലെ 11.30 ന് തുടങ്ങിയ മിന്നൽ പരിശോധന 02.00 ന് അവസാനിച്ചു. 

സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന് പറഞ്ഞോ പൈസ വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരുന്നതും, ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ ആവശ്യപ്പെട്ടാലോ ഭീക്ഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കേണ്ടതുമാണ്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐപിഎസ് അഭ്യർത്ഥിച്ചു. 

Exit mobile version