Site iconSite icon Janayugom Online

‌ആർഎംപിയെ പോലെ തൃണമൂൽ കോൺഗ്രസിനെയും യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടി സ്ഥാനത്തിൽ ഒതുക്കും; ലക്ഷ്യം നിലമ്പൂർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

ആർഎംപിയെ പോലെ തൃണമൂൽ കോൺഗ്രസിനെയും യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടി സ്ഥാനത്തിൽ ഒതുക്കും. നിലമ്പൂർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടിയെന്നത്.അസോസിയേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കില്ല. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല.. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്. 

Exit mobile version