Site iconSite icon Janayugom Online

ഇൻഡോറില്‍ ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈം ഗികാതിക്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

ദേശീയ ഷൂട്ടിങ്‌ താരത്തിനുനേരെ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. നവംബർ 16ന് രാത്രി ബസ് യാത്രയ്ക്കിടെയാണ് സംഭവം. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയും അറസ്റ്റിലായി. ഇൻഡോറിൽ നിന്ന് പൂനെയിലേക്ക് പോകുന്ന വ‍ഴിയാണ് ലൈംഗികാതിക്രമുണ്ടായത്. കണ്ടക്ടർ യുവതിയെ തന്നെ അനുചിതമായി സ്പർശിച്ചുവെന്നാണ് പരാതി. ഒരു ദേശീയ ചാമ്പ്യൻഷിപ്പിനായി ഭോപ്പാലിൽ എത്തിയിരുന്നുവെന്നും ഇൻഡോർ വഴി വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിനും ഇൻഡോറിനും ഇടയില്‍ വെച്ചാണ് തന്നെ ഉപദ്രവിച്ചതെന്ന് അവര്‍ പറഞ്ഞു.

ഇൻഡോറിൽ ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി എത്തിയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് പ്ളെയേ‍ഴ്സിനെ പട്ടാപ്പകൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയെന്നു‍ള്ള പരാതി നല്‍കിയിട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് ഈ നടുക്കുന്ന സംഭവം. പിന്നാലെ അഖീൽ എന്ന യുവാവ് അടുത്ത ദിവസം അറസ്റ്റിലായി. 

Exit mobile version