Site iconSite icon Janayugom Online

മെസിയും സംഘത്തിനും അര്‍ജന്റീനയില്‍ വമ്പന്‍ സ്വീകരണം

36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകിരീടവുമായി ലയണല്‍ മെസിയും സംഘവും ജന്മനാട്ടിലെത്തി. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്. വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത. മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അര്‍ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. പതിനൊന്നരയോടാണ് താരങ്ങള്‍ ലോകകപ്പുമായി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ എത്തിയത്.

മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍. ബ്യൂണസ് അയേഴ്സിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എകദേശം 20 ലക്ഷത്തോളം ആളുകള്‍ തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ട് പാടിയും ബാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. തുറന്ന ബസിലെ നഗരപ്രദക്ഷിണം കാണാന്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചൂകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ അധികൃതര്‍ പാടുപെടുന്നുണ്ടായിരുന്നു. ലോകകപ്പ് ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ തന്റെ നാട്ടില്‍ എത്രയും വേഗം എത്തണമെന്നായിരുന്നു മെസി പറഞ്ഞത്.

Eng­lish Sum­ma­ry: Lionel Mes­si-led Argenti­na team receive rous­ing wel­come on return back home
You may also like this video

Exit mobile version