Site icon Janayugom Online

അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള അവസാന മത്സരം: ഇനി ലോകകപ്പില്‍ കളിക്കില്ലെന്ന് മെസ്സി

2022ലെ ഫിഫ ലോകകപ്പ് ഫൈനൽ അർജന്റീനയ്‌ക്കായി തന്റെ അവസാന മത്സരമായിരിക്കുമെന്ന് ലയണൽ മെസ്സി അറിയിച്ചതായി റിപ്പോർട്ട്. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ലോകകപ്പിലെ എന്റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി ഒരു ഫൈനല്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. അത് ശരിക്കും സന്തോഷകരമാണ്. അര്‍ജന്റീനയില്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് കാണുമ്പോള്‍, ഈ ലോകകപ്പിലെ എന്റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്തതിനായി ഇനി മുന്നില്‍ ഒരുപാട് വര്‍ഷങ്ങളുണ്ട്. എന്നാല്‍ എനിക്കത് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. ഈ രീതിയില്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്, അദ്ദേഹം പറഞ്ഞു.

ക്രൊയേഷ്യയ്ക്കെതിരേ ഗോളടിച്ചതോടെ മെസ്സി ലോകകപ്പിലെ ആകെ ഗോള്‍നേട്ടം 11 ആക്കി ഉയര്‍ത്തി. ഇതോടെ അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും മെസ്സി നേടി.

Eng­lish Sum­ma­ry: Lionel Mes­si To Retire
You may also like this video

Exit mobile version