തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിൽവച്ച് പരസ്പരം ചുംബിച്ച കമിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അമിത വേഗത്തിൽ ബൈക്കോടിക്കുന്ന യുവാവ് പിറകിലിരിക്കുന്ന യുവതിയെ ചുംബിക്കുകയായിരുന്നു. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
ബൈക്കിനു പിന്നിലായി സഞ്ചരിച്ചിരുന്ന യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ യാതൊന്നും പാലിക്കാതെ യാത്ര ചെയ്തതിനാണ് പൊലീസ് ഇവരിൽ നിന്നും പിഴ ഈടാക്കിയെന്നാണ് വിവരങ്ങൾ. മോട്ടോർ വാഹന നിയമപ്രകാരം നടപടികൾ ഉണ്ടാകുമെന്നും ജയ്പൂർ പൊലീസ് അറിയിച്ചു.
English Summary: ‘Liplock on a running bike’; The traffic police fined the young woman and the young man
You may also like this video