Site iconSite icon Janayugom Online

‘മദ്യ കുംഭകോണം നടത്തിയത് ബിജെപി’: വെളിപ്പെടുത്തലുമായി സഞ്ജയ് സിങ്

sanjaysanjay

ഡല്‍ഹി മദ്യനയക്കേസില്‍ ബിജെപിയ്ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി എഎപി നേതാവ് സഞ്ജയ് സിങ്. ഡൽഹി മദ്യനയ കുംഭകോണം നടത്തിയത് ബിജെപിയാണെന്നും അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയിൽ പാർട്ടിയുടെ മുതിർന്ന നേതൃത്വം ഉൾപ്പെട്ടിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു. മദ്യനയക്കേസില്‍ ആറു മാസമായി ജയിലിലായിരുന്നു സഞ്ജയ്.

കേജ്‌രിവാളിനെതിരെ മൊഴി നൽകാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും മൊഴി നൽകിയതിനു പ്രത്യുപകാരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റുനൽകിയെന്നും സഞ്ജയ് ആരോപിച്ചു. സെപ്റ്റംബർ 16ന് മകുന്ദ റെഡ്ഡിയെ ഇഡി ആദ്യം ചോദ്യം ചെയ്തപ്പോൾ അയാൾ സത്യം പറഞ്ഞിരുന്നു. കേജ്‌രിവാളിനെ കണ്ടോയെന്ന ഇഡിയുടെ ചോദ്യത്തിന് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായി കേജ്‌രിവാളിനെ കണ്ടെന്നാണ് അദ്ദേഹം ആദ്യം മൊഴി നൽകിയത്. പിന്നീട് മകുന്ദയുടെ മകൻ അറസ്റ്റിലായി. മകനെ അഞ്ചുമാസം ജയിലിൽ പാർപ്പിച്ചു. ഇതോടെ മകുന്ദ മൊഴിമാറ്റി പറഞ്ഞു എന്നാണ് സഞ്ജയ് ആരോപിക്കുന്നത്. അഞ്ചുമാസത്തെ ജയിൽ പീഡനത്തെ തുടർന്ന് കേജ്‌രിവാളിനെതിരെ രാഘവ് മൊഴി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മകുന്ദ റെഡ്ഡിയുടെ ചിത്രവും സഞ്ജയ് പങ്കുവച്ചു. 

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് എഎപിയുടെ സഞ്ജയ് സിങ്ങിന്റെ പ്രതികരണം. 

Eng­lish Sum­ma­ry: liqour scam was done by BJP’: San­jay Singh with disclosure

You may also like this video

Exit mobile version