Site icon Janayugom Online

മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി .കേസിന്‍റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നതു കൂടി കണക്കിലെടുത്താണ് തീരുമനം.

ജസ്റ്റീസുമാരയ സഞ്ജീവ് ഖന്ന, എസ് എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും, സിബിഐയും രജിസറ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീംകോടതി വിധി പറ‍ഞ്ഞത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു.വിചാരണവേളയിൽ ഈ കേസ് തള്ളി പോകുമെന്നതടക്കം നീരീക്ഷണങ്ങൾ ഉണ്ടായി. എന്നാൽ 388 കോടി രൂപയുടെ കൈമാറ്റം തെളിയ്ക്കാനായെന്നും അതിനാൽ ജാമ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആക്ഷേപം

Eng­lish Summary: 

Liquor cor­rup­tion case: Supreme Court rejects Man­ish Siso­di­a’s bail plea

You may also like this video:

Exit mobile version